തിരുവനന്തപുരം: മനുഷ്യമനസ്സിനെ കടിഞ്ഞാണിടുക എന്ന കർമമാണ് നോമ്പിലൂടെ നേടിയെടുക്കുന്നതെന്ന് കുന്നംകുളം ടൗൺ ജുമാ മസ്ജിദ് ഇമാം സലിം മമ്പാട്. പാളയം ഇസ്ലാമിക് സെൻററിെൻറ ആഭിമുഖ്യത്തിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ അനന്തമായ ആഗ്രഹ അഭിലാഷങ്ങൾക്ക് അടിപ്പെടുന്നു. ശരിയോ തെറ്റോ നോക്കാതെ പ്രവർത്തിക്കുന്നു. ഇതിനെ നിയന്ത്രിച്ച് കടിഞ്ഞാണിടുകയാണ് നോമ്പുകാരൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയിൽ സൂപ്രണ്ട് ഇൻ ചാർജ് എസ്. സജീവൻ അധ്യക്ഷത വഹിച്ചു. റവ. ഫാ. ലിജു അലക്സ് വർഗീസ്, എ.എസ്. നൂറുദീൻ, എം.എച്ച്. ഷരീഫ്, എ.എം. ത്വയ്യിബ് എന്നിവർ സംസാരിച്ചു. ജയിൽ വെൽഫെയർ ഓഫിസർ ഷിജോ തോമസ് സ്വാഗതവും ജയിൽ അന്തേവാസി സജീവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.