അന​ുമോദിച്ചു

കുന്നിക്കോട് : ഇളമ്പൽ 455ാം നമ്പർ ചിതാനന്ദവിലാസം വിശ്വബ്രഹ്മ സമാജത്തി​െൻറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ അംഗങ്ങളിൽനിന്ന് ഉന്നതവിജയം നേടിയ വിദ്യാർഥികളെ കാഷ് അവാർഡും ട്രോഫികളും നൽകി അനുമോദിച്ചു. പ്രസിഡൻറ് ജി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. ശശിധരൻ, ട്രഷറർ കെ. രഘുനാഥൻ ആചാരി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു പത്തനാപുരം: മാലിന്യവിഷയത്തില്‍ അടിയന്തിരപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പത്തനാപുരം മാർക്കറ്റിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യം അടിയന്തരമായി നീക്കം ചെയ്യുക, ടൗണിലെ ഓടകൾ വൃത്തിയാക്കുക, കല്ലടയാറ്റിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നിയോജകമണ്ഡലം പ്രസിഡൻറ് എച്ച്. അനീഷ് ഖാ​െൻറ നേതൃത്വത്തിലായിരുന്നു ഉപരോധം. മാലിന്യം അടിയന്തരമായി നീക്കാമെന്നും മാർക്കറ്റിൽ സി.സി.ടി.വി സ്ഥാപിക്കാമെന്നും രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ അനസ് എ. ബഷീർ, എസ്. ഷക്കീം, യു. യദുകൃഷ്ണൻ, നജുമൽ റഹുമാൻ, പി. ഷൈജു, ഷെഹീർ, അൻവർ സുൽഫിക്കർ, എസ്. സലീം, ഷാജി ഇളമ്പൽ, അസീം, സുൽഫിക്കർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.