പുനലൂർ: പൊതു വിദ്യാഭ്യാസ മേഖലയെ അപമാനിച്ച മന്ത്രി കെ. രാജു മാപ്പ് പറയണമെന്ന് എ.ബി.വി.പി സംസ്ഥാന പ്രവർത്തകസമിതി അംഗം കെ. ഷിജിൽ. മന്ത്രിയുടെ പുനലൂർ ഓഫിസിലേക്ക് എ.ബി.വി.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ അൺ എയ്ഡഡ് ലോബികൾക്ക് മുന്നിൽ പൊതുവിദ്യാഭ്യാസത്തെ സർക്കാർ അടിയറ വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി അംഗം ബി. ഗോകുൽ, ജില്ലാ കമ്മിറ്റി അംഗം ജയരാജ് എന്നിവർ നേതൃത്വംനൽകി. ജില്ലാ സെക്രട്ടറി പി. അഖിൽ സ്വാഗതവും അഖിൽകൃഷ്ണൻ നന്ദിയും പറഞ്ഞു. അവാർഡ് വിതരണം കടയ്ക്കൽ: സർവിസ് ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പഞ്ചായത്തംഗം പി.ആർ. പുഷ്കരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എസ്. വിക്രമൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാ ദേവിയും പ്ലസ് ടു, വി.എച്ച്.എസ്.ഇ അവാർഡ് വിതരണം ജില്ലാ പഞ്ചായത്തംഗം ഇ.എസ്. രമാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ആർ.എസ്. ബിജു, ഇ. നസീറാബീവി എന്നിവരും നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് പി. പ്രതാപൻ, കെ. മധു, ആർ. സുകുമാരൻനായർ, അശോക് ആർ. നായർ, ടി.എസ്. പ്രഫുല്ലഘോഷ്, വി. അജയകുമാർ, ജി.എസ്. പ്രിജിലാൽ, പി. അശോകൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.