മലയാള സര്‍വകലാശാലയില്‍ എം.എ

തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്‌കാര പൈതൃകപഠനം, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ എം.എ. കോഴ്‌സുകളിലേക്ക് 25നകം അപേക്ഷിക്കണം. ജൂലൈ ഏഴിന് 9.30 മുതല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ടു കേന്ദ്രങ്ങളില്‍ പരീക്ഷ. ഓണ്‍ലൈനായും നേരിട്ടും അപേക്ഷിക്കാം. ഓരോ കോഴ്‌സിനും 350 രൂപയാണ് അപേക്ഷാ ഫീസ്. (പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 150 രൂപ). എസ്.ബി.ഐ തിരൂര്‍ ടൗണ്‍ ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആർ/ജേണല്‍ നമ്പര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. അപേക്ഷാഫോറം www.malayalamuniversity.edu.in ല്‍. ഓണ്‍ലൈനായി അയക്കുമ്പോള്‍ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം. വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ ഫീസ്തുക തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡി.ഡിയായി നല്‍കണം . ബോയിലര്‍ അറ്റന്‍ഡൻറ്: കോമ്പിറ്റന്‍സി പരീക്ഷ തിരുവനന്തപുരം: ബോയിലര്‍ അറ്റന്‍ഡൻറ് കോമ്പിറ്റന്‍സി (സെക്കൻഡ് ക്ലാസ്) സര്‍ട്ടിഫിക്കറ്റിനുള്ള എഴുത്ത്, വാചാ, പ്രായോഗിക പരീക്ഷ ആഗസ്റ്റ് എട്ട്, ഒമ്പത്, 10 തീയതികളിലും സെക്കൻഡ് ക്ലാസ് സര്‍ട്ടിഫിക്കറ്റിനുള്ള പരീക്ഷ 27, 28, 29 തീയതികളിലും നടക്കും. അപേക്ഷാ ഫാറവും നിര്‍ദേശങ്ങളും www.fabkerala.gov.in ല്‍. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിൻറ്ഔട്ട് സെക്രട്ടറി, ബോര്‍ഡ് ഓഫ് എക്‌സാമിനേഴ്‌സ്, ഓഫിസ് ഓഫ് ദ ഡയറക്ടര്‍ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, സുരക്ഷാഭവന്‍, എ.ജെ ഹാളിനു സമീപം, കുമാരപുരം, മെഡിക്കല്‍ കോളജ് പി.ഒ, തിരുവനന്തപുരം 695 011, കേരള എന്ന വിലാസത്തില്‍ ലഭിക്കണം. ഫസ്റ്റ് ക്ലാസ് പരീക്ഷക്ക് 500 രൂപയും സെക്കൻഡ് ക്ലാസിന് 300 രൂപയുമാണ് ഫീസ്. 0230-00-800-96 എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നെറ്റ് ബാങ്കിങ് മുഖേനയാണ് ഫീസടയ്‌ക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ 23 വരെയും പ്രിൻറൗട്ടുകള്‍ 30 വരെയും സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.