തേവാരക്കെട്ട്് സരസ്വതിക്ഷേത്രം കലശാഭിഷേക ആഘോഷം

നാഗർകോവിൽ: നവരാത്രിയാഘോഷ ചടങ്ങിലെ പ്രധാന ആരാധനാമൂർത്തിയായ പത്മനാഭപുരം കൊട്ടാര മതിലകത്തെ തേവാരകെട്ട് സരസ്വതിദേവീ ക്ഷേത്രത്തിൽ മഹാകലാശാഭിഷേക ആഘോഷ ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് ആറിന് ആരംഭിക്കും. കവടിയാർ കൊട്ടാരത്തിലെ പൂയംതിരുനാൾ ഗൗരിപാർവതിഭായ് നിലവിളക്ക് തെളിയിക്കുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്നത്. തുടർന്ന് മതപ്രഭാഷണം. ശനിയാഴ്ച വൈകീട്ട് 6.45ന് സംഗീതകച്ചേരി. ഞായറാഴ്ച രാവിലെ എട്ടിന് സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. മഹാകലശാഭിഷേകം രാവിലെ 10.30നും 11.15നും മധ്യേ ഉടുപ്പി ബെയിലൂർമഠം അനന്ദേശ്വരഭട്ടി​െൻറ കാർമികത്വത്തിൽ നടക്കും. പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് കലശാഭിഷേകം നടക്കുക. കൂടാതെ ആഘോഷ നാളായ മൂന്നുദിവസവും പ്രതിഷ്ടാ മഹാകലശാഭിഷേക യാഗശാല പൂജകൾ ഉണ്ടാകും. ആഘോഷചടങ്ങുകളുടെ ഒരുക്കങ്ങൾ കന്യാകുമാരി ദേവസ്വം ബോർഡ്, കേരള പുരാവസ്തുവകുപ്പ്, തേവാരകെട്ട് ഉത്സവ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.