വള്ളക്കടവ്: വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യാത്രക്കാരുടെ ലഗേജുകള്‍ തട്ടിയെടുക്കാന്‍ ശ്രമം. ബുധനാഴ്ച രാവിലെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസിെൻറ 537ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരായിരുന്ന കാസര്‍കോട് മംഗലാപുരം സ്വദേശികളായ ഐഷ, സമീറ, കണ്ണൂര്‍ സ്വദേശി നിസാര്‍ എന്നിവരുടെ ലഗേജുകളാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. വിമാനത്താവള ടെര്‍മിനലില്‍നിന്ന് കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇവര്‍ ട്രോളിയില്‍നിന്ന് വാഹനത്തിലേക്ക് ലഗേജുകള്‍ മാറ്റുകയായിരുന്നു. ഇതിനിടെ പിറകില്‍നിന്ന് വാഹനത്തിലെത്തിയ രണ്ടുപേര്‍ ഇവരുടെ അടുത്തേക്കെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരാെണന്നും ലഗേജുകള്‍ പരിശോധിക്കാനായി തങ്ങളുടെ വാഹനത്തില്‍ കയറ്റണമെന്നും അവശ്യപ്പെട്ടു. തുടർന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ വാഹനത്തില്‍ പിടിച്ചു കയറ്റാന്‍ ഇവര്‍ ശ്രമിച്ചു. ഇതിനിടെയില്‍ നിസാര്‍ മൊബൈലില്‍ ഇവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചത് തടഞ്ഞതോടെ തര്‍ക്കമായി. ഇതോടെ സ്ത്രീകള്‍ ബഹളം വെക്കാന്‍ തുടങ്ങി. കൂടുതല്‍ ആള്‍ക്കാര്‍ ഇൗ ഭാഗത്തേക്ക് വരാന്‍ തുടങ്ങിയതോടെ ഇവര്‍ വാഹനവുമായി മുങ്ങി. ഉടന്‍ തന്നെ ഇവര്‍ എയര്‍പോര്‍ട്ട് മനേജര്‍ക്ക് പരാതി നല്‍കി. എയര്‍പോര്‍ട്ട് അതോറിറ്റി പരാതി വലിയതുറ പൊലീസിന് കൈമാറി. പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തി ഇവര്‍ മൊഴി നല്‍കി. വിമാനത്താവളത്തിലെ സി.സി.ടി.വിയില്‍നിന്നുളള ദൃശ്യങ്ങള്‍ പരിശോധിച്ച് ലഗേജുകള്‍ തട്ടാന്‍ ശ്രമിച്ചവരെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ യാത്രക്കാരെൻറ പഴ്സ് മോഷ്ടിച്ച ട്രോളി ഡൈവറെ ഉടമസ്ഥന്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ പണവും ലഗേജുകളും നഷ്ടപ്പെടുന്നതായി നേരത്തേ തന്ന വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. പലര്‍ക്കും പലതരത്തില്‍ ലേഗജുകളും പണവും നഷ്ടമാകുന്നതായി കാണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലെ ഒൗട്ട് പോസ്റ്റില്‍ പൊലീസുകാര്‍ ഉണ്ടെങ്കിലും ഇവര്‍ പലപ്പോഴും ഒൗട്ട് പോസ്റ്റ് വിട്ട് പുറത്തിറങ്ങാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.