തിരുവനന്തപുരം: വിജ്ഞാനസമ്പാദനത്തിനും അറിവിെൻറ സ്വാംശീകരണത്തിനും ഗണിതശാസ്ത്രം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ. കലാകാരന്മാർ, കവികൾ എന്നിവരെ പോലെ ഗണിതശാസ്ത്രവിദ്യാർഥികളും അനുഗ്രഹീതരാണെന്നും അദ്ദേഹം പറഞ്ഞു. കേരള സർവകലാശാല നടത്തിയ ബിരുദബിരുദാനന്തര പരീക്ഷയിൽ ഗണിതശാസ്ത്രത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ നീതു സി.എസിനെയും ഡിസ്റ്റിങ്ഷനോട് വിജയിച്ച മറ്റ് 18 വിദ്യാർഥികളെയും അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിവേഴ്സിറ്റി കോളജ് മാത്തമറ്റിക്കൽ സൊസൈറ്റി (യു.സി.എം.എസ്) സംഘടിപ്പിച്ച അനുമോദനയോഗം ഉദ്ഘാടനംചെയ്ത അദ്ദേഹം വിജയികൾക്ക് ഉപഹാരങ്ങളും നൽകി. യു.സി എം.സി പ്രസിഡൻറ് ഡോ. കെ.എം. നിർമലകുമാരി അധ്യക്ഷത വഹിച്ചു. പ്രഫ. സണ്ണി ലൂക്കോസ്, കോളജ് പ്രിൻസിപ്പൽ പ്രഫ. എം. സോമശേഖരൻ പിള്ള, ഡോ. വി.എം. സുനന്ദകുമാരി, ഡോ. എസ്. ബാബു, പ്രഫ. എസ്. സുദർശനൻ പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.