സ്​ത്രീകളെ കബളിപ്പിച്ച് ആഭരണങ്ങൾ കവർന്നു

നാഗർകോവിൽ: അഗസ്തീശ്വരം താലൂക്ക് ഓഫിസിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രണ്ട് സ്ത്രീകൾക്ക് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് അവരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണും ആഭരണങ്ങളും കവർന്നു. തക്കല, തിക്കണംകോട് സ്വദേശികളായ അഞ്ജു, കൽപന എന്നിവരെയാണ് പരിചയക്കാരനായ അമീർ എന്നയാൾ കബളിപ്പിച്ചത്. നഷ്ടമായ ആഭരണങ്ങളിൽ ഒരാളുടേത് മുക്കുപണ്ടമാണ്. മറ്റേയാൾക്ക്്്്്്്്്്്്് രണ്ടര പവനോളം നഷ്ടമായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അമീർ രണ്ട് പേരെയും കൂട്ടി താലൂക്ക് ഓഫിസിൽ എത്തിയത്. തുടർന്ന് രണ്ട് പേരോടും ഓഫിസി​െൻറ മുകളിൽ പോയി ജോലി സംബന്ധമായി ഒരാളെ കാണാൻ പറഞ്ഞു. ആഭരണങ്ങൾ അണിഞ്ഞ് പോകുന്നത് ഉദ്യോഗസ്ഥർക്ക് ഇഷ്ടമാകില്ലെന്ന് പറഞ്ഞ് എല്ലാം അഴിച്ചുവാങ്ങി. സ്ത്രീകൾ മുകളിൽ പോയി നോക്കി ആരെയും കാണാത്തതിനെ തുടർന്ന് തിരികെയെത്തിയപ്പോൾ അമീറിനെ കാണാനില്ല. ഇതിനെ തുടർന്ന് ബഹളംെവച്ച സ്ത്രീകളോട് തഹസിൽദാർ എം. സജിത് നടത്തിയ അന്വേഷണത്തിലാണ് ഇവർ കബളിക്കപ്പെട്ടതായി അറിയുന്നത്. തുടർന്ന് നേശമണിനഗർ പൊലീസ് എത്തി കേസെടുത്തു. വിഴിഞ്ഞം തുറമുഖം: കന്യാകുമാരിയിൽനിന്ന് പാറ കൊണ്ടുപോകുന്നതിൽ പ്രതിഷേധം നാഗർകോവിൽ: വിഴിഞ്ഞം തുറമുഖ നിർമാണാവശ്യത്തിന് കന്യാകുമാരി ജില്ലയിൽനിന്ന് പാറ കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധം ശക്തം. കല്ലുകൾ തേങ്ങാപ്പട്ടണം മഝ്യബന്ധന തുറമുഖം വഴി വിഴിഞ്ഞത്ത് എത്തിക്കാനാണ് പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് ബുധനാഴ്ച മഝ്യബന്ധന ഗ്രാമങ്ങളിലെ പൊതുജനങ്ങളുമായി ഫിഷറീസ് വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ദീപ നടത്താനിരുന്ന രണ്ടാംഘട്ട ആലോചനായോഗം പ്രതിഷേധത്തെതുടർന്ന് മാറ്റിെവച്ചു. ഔദ്യോഗിക കരണങ്ങളാലാണ് യോഗം മാറ്റിവച്ചതെന്നാണ് ഒൗദ്യോഗികമായി അറിയിച്ചത്. എന്നാൽ യോഗം എന്ന് നടക്കുമെന്ന കാര്യം കത്തിൽ വ്യക്തമാക്കിയിട്ടില്ല. വിഴിഞ്ഞം തുറമുഖ നിർമാണത്തിനാവശ്യമായ 36 ലക്ഷം ടൺ പാറയാണ് കന്യാകുമാരിജില്ലയിൽ നിന്ന് എടുക്കുന്നത്. പാറക്കല്ലുകൾ എടുക്കുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. കഴിഞ്ഞദിവസം കോൺഗ്രസ് കന്യാകുമാരി കിഴക്കൻ ജില്ലാ പ്രസിഡൻറ് അഡ്വ. രാധാകൃഷ്ണൻ ജില്ലാ കലക്ടർക്ക് പരാതി നൽകി. ഇതിൽ പശ്ചിമഘട്ടത്തെ നശിപ്പിച്ച് പാറയെടുക്കുന്നത് ജില്ലയുടെ പരിസ്ഥിതിയെ ബാധിക്കുമെന്നും കേന്ദ്രസർക്കാറും കേരളം തമിഴ്നാട് സർക്കാറുകളും ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രെട്ടേനിറ്റി കൺവീനർ ഫാ.ചർച്ചിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.