ഏഴ്​ വർഷം ​പ്രണയിച്ചവൻ പെണ്ണാണെന്ന്​ ആദ്യരാത്രിയിൽ അറിഞ്ഞ് നവവധു ഞെട്ടി

മേയ് 31ന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ േക്ഷത്രത്തിലായിരുന്നു വിവാഹം കഴക്കൂട്ടം: ഏഴ് വർഷം പ്രണയിച്ച കാമുകനെ ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ച പെൺകുട്ടി കാമുകൻ പെണ്ണാണെന്നറിഞ്ഞ് ഞെട്ടി. ആദ്യരാത്രിയിലാണ് വിവാഹം കഴിച്ച യുവാവ് പെണ്ണാെണന്ന് നവവധു അറിയുന്നത്. പോത്തൻകോട് സ്വദേശിനിയാണ് കബളിപ്പിക്കപ്പെട്ടത്. ബി.ടെക്കുകാരിയായ പെൺകുട്ടി ടെക്നോപാർക്കിൽ ജോലിനോക്കവെ സഹപ്രവർത്തകനുമായി പരിചയത്തിലാകുകയായിരുന്നു. പുരുഷവേഷം ധരിച്ചുനടക്കുന്നയാളാണെന്ന് അറിയാതെ ഇയാളുമായി പെൺകുട്ടി പ്രണയത്തിലാവുകയായിരുന്നു. മേയ് 31നായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഇയാൾ പെണ്ണാണെന്ന് യുവതിയോട് പറെഞ്ഞങ്കിലും തമാശയായി കരുതി പെൺകുട്ടി വിശ്വസിച്ചില്ല. പിന്നീട് സത്യം മനസ്സിലായപ്പോൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടേത് പുരുഷസമാനമായ ശബ്ദമാണ്. ഇൻഷേപ്പുകൾ ഉപയോഗിച്ച് ശരീരം വടിവൊപ്പിച്ച് പുരുഷശരീരത്തിന് സമാനമാക്കുകയായിരുന്നു. പഞ്ചായത്തംഗം പൊലീസിൽ അറിയിച്ചെങ്കിലും പരാതിയില്ലാത്തതിനാൽ നടപടിയെടുക്കാൻ കഴിയിെല്ലന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും പോത്തൻകോട് സി.െഎ ഷാജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.