ഉസ്മാനെ മർദിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: മഫ്തിയിൽ പൊലീസുകാർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ ബൈക്കിൽ തട്ടിയത് ചോദ്യംചെയ്ത ആലുവ സ്വദേശി ഉസ്മാനെ കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ആലുവ റൂറൽ എസ്.പി മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. പൊലീസുകാർ നിയമം കൈയിലെടുത്തതായി തെളിഞ്ഞാൽ വകുപ്പുതല നടപടി ഉൾപ്പെടെ കേരള പൊലീസ് ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം കർശനനടപടി സ്വീകരിക്കണം. കേസ് ജൂൺ 29ന് എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.