ഉസ്മാനെ മര്‍ദിച്ച സംഭവം: യുവജന കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ആലുവ എടത്തല സ്‌റ്റേഷനിലെ പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യ കാര്‍ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്ന് മരുത്തംകുഴിയില്‍ ഉസ്മാന്‍ എന്ന യുവാവിനെ പൊലീസുകാർ ആക്രമിച്ച് ഗുരുതര പരിക്കേല്‍പിച്ച സംഭവത്തില്‍ ആലുവ റൂറല്‍ എസ്.പിയോട് ഉടനടി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന യുവജന കമീഷന്‍ ആവശ്യപ്പെട്ടു. സഹോദരന്‍ ഹംസയെ ഫോണില്‍ വിളിച്ച് നിജസ്ഥിതി ആരാഞ്ഞു. ഉസ്മാന്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശരീരമാസകലം ചതവും താടിയെല്ലിന് പൊട്ടലുമുണ്ടായിട്ടുണ്ട്. ആലുവ കുഞ്ചാട്ടുകര ഗവൺമ​െൻറ് സ്‌കൂളിന് സമീപത്ത് നടന്ന സംഭവത്തില്‍ ജാഗ്രതയോടെ പ്രതികരിച്ച എടത്തലയിലെ ജനങ്ങളെ കമീഷന്‍ അഭിനന്ദിച്ചു. ഉസ്മാനെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ കമീഷന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശംനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.