ശുചിത്വസമൂഹമാണ് നാടി​െൻറ നന്മയും സംസ്കാരവും -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

വര്‍ക്കല: ശുചിത്വമുള്ള സമൂഹമാണ് നാടി​െൻറ നന്മയും സംസ്കാരവുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാപനാശം ബീച്ചും പരിസരവും ശുചീകരിക്കുന്ന യജ്ഞത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി. ജോയി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം. ചന്ദ്രദത്തന്‍, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, വൈസ് ചെയര്‍മാന്‍ എസ്. അനിജോ, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചീഫ് സയൻറിസ്റ്റ് ഡോ. കമലാക്ഷന്‍ കൊക്കാല്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ ഹേമചന്ദ്രന്‍, ലതികാ സത്യന്‍, സെക്രട്ടറി സുബോധ് എന്നിവര്‍ സംസാരിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാറി​െൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലി​െൻറയും വര്‍ക്കല നഗരസഭയുടെയും നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡൻറ് പൊലീസ്, കുടുംബശ്രീ വളൻറിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ യജ്ഞത്തില്‍ അണിചേര്‍ന്നു. വിദ്യാര്‍ഥികളുള്‍പ്പെടെ അഞ്ഞൂറിലധികം പേര്‍ ചേർന്നാണ് ശുചീകരണ യജ്ഞം പൂർത്തിയാക്കിയത്. കടല്‍ത്തീരത്ത്്അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കി. തുടര്‍ന്ന് റാലിയും നടത്തി. ജൂണ്‍ ഒന്നു മുതല്‍ പാപനാശം ബീച്ചില്‍ ശുചീകരണയജ്ഞം നടന്നുവരുകയായിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുത്ത മൂന്ന് സ്ഥലങ്ങളില്‍ ഒന്നാണ് വര്‍ക്കല. പ്ലാസ്റ്റിക് മലിനീകരണം മൂലമുള്ള വിപത്തിനെ ഇല്ലാതാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. Photo File name 6 VKL 2 minister Kadannappally@varkala വര്‍ക്കല ബീച്ച് ശുചീകരണ യജ്ഞത്തി​െൻറ സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.