തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റി മോഡൽ പബ്ലിക് സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. സ്കൂൾ പരിസ്ഥിതി ക്ലബിെൻറ ഉദ്ഘാടനം എ. സമ്പത്ത് എം.പി, പ്രിൻസിപ്പൽ ഡെൽസി േജാസഫിന് വൃക്ഷത്തെ നൽകി നിർവഹിച്ചു. തുടർന്ന് രണ്ടായിരം വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. പരിസ്ഥിതി സൗഹൃദറാലിയും സംഘടിപ്പിച്ചു. സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു. പ്രീ പ്രൈമറി ബ്ലോക്കിെൻറ ഉദ്ഘാടനം മുതിർന്ന മാനേജ്മെൻറ് പ്രതിനിധി മുഹമ്മദ് അലി നിർവഹിച്ചു. എ. സമ്പത്ത് എം.പി അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ െക. ജാസ്മിൻ, അഡ്മിനിസ്േട്രറ്റിവ് ഒാഫിസർ കെ.എച്ച്. നജീബ്, വാർഡ് അംഗം കെ. കൃഷ്ണൻ, മാനേജ്മെൻറ് പ്രതിനിധികളായ അയൂബ് ഖാൻ, അലിയാരുകുഞ്ഞ് ഫിറോസ്, അഹമ്മദ് കബീർ, അബ്ദുൽ കലാം തുടങ്ങിയവർ സംസാരിച്ചു. pallippuram school പള്ളിപ്പുറം ടെക്നോസിറ്റി മോഡൽ പബ്ലിക് സ്കൂളിൽ പരിസ്ഥിതിദിനാചരണത്തിൽ എ. സമ്പത്ത് എം.പി വൃക്ഷത്തൈ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.