വരാപ്പുഴ ഉന്നയിക്കാൻ അനുവദിച്ചില്ല; പ്രതിപക്ഷ ബഹളത്തിൽ സഭ സ്​തംഭിച്ചു

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണം ഉന്നയിക്കാൻ അനുവദിക്കാത്തതിനെതുടർന്ന് പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ സ്തംഭിച്ചു. വിഷയം കോടതി പരിഗണനയിലുള്ളതാണെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് നേരത്തേ മറുപടി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശ​െൻറ അടിയന്തരപ്രമേയ ആവശ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തള്ളിയത്. കോടതി പരിഗണനയിലുള്ള വിഷയം മുമ്പും ചർച്ച ചെയ്തിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം സ്പീക്കർ നിരാകരിച്ചു. ഇതിനെത്തുടർന്ന് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. സഭ നിർത്തിെവച്ച് അംഗങ്ങളെ അനുനയിപ്പിക്കാൻ സ്പീക്കർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ മൂന്ന് ബില്ലുകൾ ചർച്ചയില്ലാതെ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ട് സഭ പിരിഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ ശൂന്യവേള ബഹളത്തിൽ മുങ്ങി. ഇരുപക്ഷത്തെയും അംഗങ്ങൾ എഴുന്നേറ്റുനിന്ന് തർക്കിച്ചു. വിഷയം സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ എവിടെയാണ് ഉന്നയിക്കുകയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തെറ്റായ കീഴ്വഴക്കം ഉണ്ടാക്കരുെതന്നും എസ്.പിയെയും ഡിവൈ.എസ്.പിയെയും സംരക്ഷിക്കാൻ ശ്രമം നടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. ചട്ടപ്രകാരം അംഗീകരിക്കാനാകില്ലെന്നും സഹകരിക്കണമെന്നും സ്പീക്കർ അഭ്യർഥിച്ചു. ഇതിനിടെ വിഷയം സഭ തുടങ്ങിയ ദിവസം ഉന്നയിക്കണമായിരുന്നെന്ന് മന്ത്രി എ.കെ. ബാലൻ വാദിച്ചു. ചർച്ച യുക്തിസഹമല്ലെന്ന് ആവർത്തിച്ച സ്പീക്കർ ഹൈകോടതിയിലെ കേസ് മാത്രമാണ് പരിഗണിച്ചതെന്നും മറ്റ് വാദങ്ങളൊന്നും പരിഗണിക്കുന്നിെല്ലന്നും വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷത്തുനിന്ന് പ്രതിഷേധമുയർന്നു. അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, സജീന്ദ്രൻ, ഹൈബി ഇൗഡൻ തുടങ്ങിയവർ സ്പീക്കറുടെ വേദിയിലെ കൈവരിയിൽ കയറിനിന്ന് ബഹളം കൂട്ടി. ചിലർ ബാനർകൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ചു. 9.40ഒാടെ സ്പീക്കർ സഭ നിർത്തിെവച്ച് പ്രതിപക്ഷവുമായി ചർച്ച നടത്തി. കോടതിയെ സ്വാധീനിക്കുന്നവിധം സംസാരിക്കില്ലെന്നും സർക്കാർ ഭാഗെത്ത വീഴ്ചകൾ ചൂണ്ടിക്കാട്ടുമെന്നും പ്രതിപക്ഷം സ്പീക്കറെ അറിയിച്ചു. ചർച്ചയിൽ ധാരണയാവാതെ 10.05ന് സഭ വീണ്ടും ചേർന്നെങ്കിലും ബഹളത്തിന് ശമനമുണ്ടായില്ല. മറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 10.20ന് സഭ പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. പ്രതിപക്ഷം മുഖം മറയ്ക്കാൻ ശ്രമിച്ചതിനെ സ്പീക്കർ വിമർശിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.