കർഷകസംഘം സമരാഗ്​നി സംഗമങ്ങൾ സംഘടിപ്പിച്ചു

വർക്കല: കർഷകസംഘത്തി​െൻറ ആഭിമുഖ്യത്തിൽ വർക്കല മേഖലയിൽ സമരാഗ്നി സംഗമങ്ങൾ സംഘടിപ്പിച്ചു. ഇന്ധന വില വർധന പിൻവലിക്കുക, കേരളത്തി​െൻറ റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി പിൻവലിക്കുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, റബർ ഇറക്കുമതി നിയന്ത്രിക്കുക, കയറ്റുമതി പട്ടികയിൽനിന്ന് റബറിനെ ഒഴിവാക്കിയ നടപടി പിൻവലിക്കുക, കേരളത്തി​െൻറ നെല്ലിന് താങ്ങുവില ഏർപ്പെടുത്തുക, കേരളം നിർദേശിച്ച ഭേദഗതികളോടെ കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് വർക്കല ഏരിയയിലെ എട്ട് കേന്ദ്രങ്ങളിൽ കർഷക സമരാഗ്നി സംഗമം സംഘടിപ്പിച്ചത്. വർക്കല മൈതാനിയാൽ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി. രത്നാകരൻ അധ്യക്ഷതവഹിച്ചു. എൻ. അരവിന്ദാക്ഷൻ, ബി. വിശ്വൻ, കെ. രാജേന്ദ്രൻ നായർ, ആർ. രാജപ്പൻ നായർ, എ. പൂക്കുഞ്ഞ് ബീവി എന്നിവർ സംസാരിച്ചു ചെറുന്നിയൂരിൽ കർഷകസംഘം ജില്ലാ ജോയൻറ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സി. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ. വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നവപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സലിം ഇസ്മയിൽ എന്നിവർ സംസാരിച്ചു ഇലകമണിൽ സി.പി.എം ഏരിയ സെക്രട്ടറി എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. സുനി അധ്യക്ഷതവഹിച്ചു. രവീന്ദ്രൻ, സി.പി.എം ഇലകമൺ ലോക്കൽ സെക്രട്ടറി ശ്രീധരൻ കുമാർ, ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. പാളയംകുന്നിൽ വർക്കല കാർഷിക വികസന ബാങ്ക് പ്രസിഡൻറ് കെ.എം. ലാജി ഉദ്ഘാടനം ചെയ്തു. അരവിന്ദൻ അധ്യക്ഷതവഹിച്ചു. ഇടവയിൽ കർഷകസംഘം ഏരിയ സെക്രട്ടറി വി. സുനിൽ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രബാബു, പ്രസന്നൻ എന്നിവർ സംസാരിച്ചു. മണമ്പൂരിൽ കർഷകസംഘം ഏരിയ പ്രസിഡൻറ് സി.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. എ. അക്ബർ, കെ. ഭാസ്കരപിള്ള, ബി. ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു ഒറ്റൂരിൽ കർഷകസംഘം ഏരിയ ട്രഷറർ എൻ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.എസ്. രാജീവ്, എസ്. ശ്രീകുമാർ ജയപ്രകാശ് എന്നിവർ സംസാരിച്ചു വെട്ടൂരിൽ കർഷകസംഘം ഏരിയ ജോയൻറ് സെക്രട്ടറി എസ്. സുധാകരൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. File name 6 VKL 1 karshaka sanghom samaragni MLA@varkala കർഷകസംഘം വർക്കലയിൽ സംഘടിപ്പിച്ച സമരാഗ്നി സംഗമം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.