തിരുവനന്തപുരം: കാട്ടായിക്കോണം വാർഡിലെ ഗവ. യു.പി.എസിലെ നവീകരണ പ്രവർത്തനങ്ങൾ, കുടുംബശ്രീ റിവോൾവിങ് ഫണ്ട് വിതരണം, വൃദ്ധജനങ്ങൾക്കുള്ള കട്ടിൽ വിതരണം എന്നിവയുടെ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്തും പി.എം.എ.വൈ പദ്ധതി പ്രകാരം പൂർത്തിയാക്കിയ ഭവനങ്ങളുടെ താക്കോദാനം ഡെപ്യൂട്ടി മേയർ രാഖിരവികുമാറും നിർവഹിച്ചു. വാർഡ് കൺസിലർ സിന്ധുശശി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ഡി. രമേശൻ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ഉണ്ണികൃഷ്ണൻ, സ്കൂൾഹെഡ്മാസ്റ്റർ നഹാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.