ഈഴക്കോട്ടുകോണം ഏലായില്‍‍ കൊയ്ത്തുത്സവം

നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ ഈഴക്കോട്ടുകോണം ഏലായില്‍ 25 വര്‍ഷം തരിശ്ശായികിടന്ന ഭൂമി കൃഷിയോഗ്യമാക്കി നൂറുമേനി വിളയിച്ചു. ക്രിയാത്മകമായരീതിയില്‍ കൃഷി ഇറക്കാനും കൃഷിക്കാവശ്യമായ വെള്ളം സംഭരിക്കാനും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പാട്ടകൃഷി പദ്ധതിയിലൂടെ പ്രവൃത്തിക്ക് 397765 രൂപ അടങ്കല്‍തുകയും 1493 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും പാടശേഖരസമിതിയുടെ സഹായത്തോടെയും ആണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കരനെല്‍കൃഷി, വയല്‍കൃഷി, കുളം നിർമാണം എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അധ‍്യക്ഷരായ ആറാംപള്ളി വിജയരാജ്, ചുള്ളിമാനൂര്‍ അക്ബര്‍ഷാന്‍, അംഗങ്ങളായ പുത്തന്‍പാലം ഷഹീദ്, സിന്ധു, കൃഷിഭവന്‍ ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു Photo: 6ndd ഈഴക്കോട്ടുകോണം ഏലായിലെ കൊയ്ത്തുത്സവം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.