തിരുവനന്തപുരം: സിഗ്നൽ തകരാറും പാളത്തിലെ അറ്റകുറ്റപ്പണിയും കാരണം ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്തേക്ക് വന്ന െട്രയിനുകൾ മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചു. മിക്ക വണ്ടികളും രാത്രിയോടെയാണ് എത്തിയത്. കടയ്ക്കാവൂരില്‍ രാത്രി എട്ടിന് അറ്റകുറ്റപ്പണിക്ക് സമയം അനുവദിച്ചിരുന്നു. ഇതുകാരണം വൈകി വന്ന െട്രയിനുകളാണ് കൊച്ചുവേളിയിലെ സിഗ്നല്‍ തകാരാറില്‍ വീണ്ടും കുടുങ്ങിയത്. നേത്രാവതി എക്‌സ്പ്രസ് നാല് മണിക്കൂറാണ് വൈകിയത്. എറണാകുളത്തുനിന്ന് രണ്ട് മണിക്കൂര്‍ വൈകിയെത്തിയ നേത്രാവതി എക്‌സ്പ്രസ് വന്നുപെട്ടത് കടയ്ക്കാവൂര്‍ ഭാഗത്തെ അറ്റകുറ്റപ്പണിക്ക്് നിശ്ചയിച്ചിരുന്ന സമയത്താണ്. ഇതോടെ വീണ്ടും വൈകി. പരശുറാമിലെ യാത്രക്കാര്‍ക്ക് മൂന്നുമണിക്കൂറാണ് നഷ്ടമായത്.10.30ന് ശേഷമാണ് പരശുറാം തലസ്ഥാനത്ത് എത്തിയത്. ഏറനാട് ഒരു മണിക്കൂര്‍ വൈകി. വേണാട് എക്‌സ്പ്രസും വൈകി. കൊച്ചുവേളിയിലെ സിഗ്നല്‍ തകാര്‍ അരമണിക്കൂറിനുള്ളില്‍ പരിഹരിക്കാന്‍ കഴിഞ്ഞതായി റെയില്‍വേ അറിയിച്ചു. െട്രയിനുകൾ സ്ഥിരമായി വൈകിയോടുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ സ്ഥിരമായി വണ്ടികൾ വൈകുന്നതായി യാത്രക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.