ആറ്റിങ്ങല്‍: ചിറയിന്‍കീഴ് ശാര്‍ക്കരയിൽ ഓടയിലെ മാലിന്യം റോഡിൽ ഒഴുകാൻ തുടങ്ങിയതോടെ ജനം പ്രതിസന്ധിയിലായി. മൂന്നാഴ്ച മുമ്പാണ് ഓട നവീകരണത്തിെൻറ പേരില്‍ മാലിന്യം വാരി റോഡിൽ തള്ളിയത്. റോഡില്‍നിന്ന് മാലിന്യം നീക്കം ചെയ്യാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. മഴ ആരംഭിച്ചതോടെ മാലിന്യം റോഡിലൂടെ പരന്നൊഴുകുകയാണ്. ചിറയിന്‍കീഴിലെ ഏറ്റവും തിരക്കേറിയ ശാര്‍ക്കരഭാഗത്താണ് മാലിന്യം റോഡില്‍ വാരിയിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിെൻറ നേതൃത്വത്തിലുള്ള ഓട നവീകരണത്തിനായാണ് മാലിന്യം ഓടയില്‍നിന്ന് വാരിയത്. എന്നാല്‍, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നീക്കം ചെയ്യാന്‍ മരാമത്ത് വകുപ്പോ തദ്ദേശസ്ഥാപനമോ തയാറാകുന്നില്ല. ശാര്‍ക്കര ജങ്ഷനില്‍ കടകം, മഞ്ചാടിമൂട്, പെരുമാതുറ ഭാഗങ്ങളിലേക്കുള്ള ബസ് സ്‌റ്റോപ്പിലും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. പ്രതിദിനം നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളാണ് ഇവിടെനിന്ന് ബസ് കയറുന്നത്. കുട്ടികള്‍ക്ക് മാലിന്യത്തിലൂടെ മാത്രമേ നടക്കാനാകൂ. മാലിന്യം വാരി റോഡിലിട്ടിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതില്‍ പ്രദേശവാസികള്‍ രോഷാകുലരാണ്. മഴക്കാലമാരംഭിച്ചതോടെ പകര്‍ച്ചവ്യാധി ഭീഷണിയും ശക്തമാണ്. atl sarkara oda malinyam roadil ശാര്‍ക്കരയില്‍ ഓടയിലെ മാലിന്യം വാരി റോഡിൽ ഉപേക്ഷിച്ചനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.