തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജില്ലാ പഞ്ചായത്ത് . അരുവിക്കര ഡാം പരിസരത്ത് തൈകൾ നട്ട് വിതരണത്തിെൻറ ജില്ലാതല ഉദ്ഘാടനം മന്ത്രി. ഡോ.തോമസ് ഐസക് നിർവഹിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷത വഹിക്കും. അരുവിക്കര പഞ്ചായത്ത് ആവിഷ്കരിച്ച ഡാം റിസർവോയർ സംരക്ഷണ പദ്ധതി ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. ഏറ്റവും നല്ല നഴ്സറിക്കുള്ള അവാർഡ് കെഎസ്. ശബരീനാഥൻ എം.എൽ.എ വിതരണം ചെയ്യും. ഹരിത കേരള മിഷൻ ഉപാധ്യക്ഷ ടി.എൻ. സീമ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കൂടുതൽ തൊഴിൽ ദിനങ്ങൾ നേടിയ തൊഴിലാളികൾക്കുള്ള ആദരവ് കലക്ടർ ഡോ. കെ. വാസുകിയും സ്കൂളുകൾക്കുള്ള പ്രശസ്തിപത്രം പൊതുവിദ്യാഭ്യാസ ഡയറക്ടർ മോഹൻ കുമാറും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.