തിരുവനന്തപുരം: വ്രതാനുഷ്ഠാനം ശരീരത്തിലും മനസ്സിലും അടിഞ്ഞുകൂടിയിട്ടുള്ള ദുർമേദസ്സുകളെ സംസ്കരിച്ച് നന്മയുടെ വഴിയിലൂടെ നടത്തുന്ന പുണ്യദിനങ്ങളാക്കി മാറ്റണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യ സൗഹാർദവും സ്നേഹവും തിരിച്ചുപിടിക്കാൻ ഇഫ്താർ സംഗമങ്ങൾ കൊണ്ടാകട്ടെയെന്നും മന്ത്രി ആശംസിച്ചു. കേരള നദ്്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ പഠനക്ലാസും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് യഹ്യ കല്ലമ്പലം അധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയസമിതി അംഗം ജി. മാഹീൻ അബൂബക്കർ, കെ.എൻ.എം. ജില്ലാ സെക്രട്ടറി അൽ അമീൻ ബീമാപള്ളി, സംസ്ഥാന സമിതി അംഗം അബ്്ദുൽ ഹക്കിം കരമന, അബ്്ദുൽ വാജിദ് അൻസാരി, യാസിർ സ്വലാഹി, ബുർഹാൻ വിളപ്പിൽശാല എന്നിവർ സംസാരിച്ചു. തുടർന്ന് ഇഫ്താർ സംഗമവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.