തിരുവനന്തപുരം: കള്ളിയാർ സിറ്റിമിഷെൻറ ഭാഗമായി സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ 'കിള്ളിയാർ ശുചീകരണം' മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ഏറ്റെടുത്ത സിറ്റിമിഷൻ മാതൃകപരമാണെന്നും കിള്ളിയാർ ശുചീകരിക്കുന്നതോടൊപ്പം അതേനിലയിൽ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ കൺവെൻഷെൻറ ഭാഗമായി മന്ത്രിമാരെയും മറ്റ് ജനപ്രതിനിധികളെയും സംഘടിപ്പിച്ച് സംഘാടകസമിതിയും രൂപവത്കരിച്ചു. ശുചീകരണത്തിെൻറ ഭാഗമായി കൺവെൻഷനുകളും സംഘടിപ്പിക്കും. എല്ലാ വീടും സന്ദർശിച്ച് കിള്ളിയാർ ശുചീകരണത്തിെൻറ പ്രാധാന്യം അറിയിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്തും. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷതവഹിച്ചു. എ. സമ്പത്ത് എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ആനാവൂർ നാഗപ്പൻ, ജി.ആർ. അനി, വി. ശിവൻകുട്ടി, സി. ജയൻബാബു, കോലിയക്കോട് കൃഷ്ണൻനായർ, സ്ഥിരംസമിതി അധ്യക്ഷരായ ആർ. ഗീതാഗോപാൽ, സിമി ജ്യോതിഷ്, ഉണ്ണികൃഷ്ണൻ, കെ. ശ്രീകുമാർ, ആർ. സതീഷ്കുമാർ, സഫീറാബീഗം, ഗിരികുമാർ, ജോൺസൺ ജോസഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.