കുണ്ടറയിലെ മേൽപാല നിർമാണം ഉടൻ നടപ്പാക്കണം -പ്രേമചന്ദ്രൻ എം.പി

കുണ്ടറ: സ്പെഷൽ േപ്രാജക്ടിൽ ഉൾപ്പെടുത്തി കുണ്ടറയിലെ മേൽപാല നിർമാണം ഉടൻ നടപ്പാക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. മേൽപാലം നിർമിക്കാത്തതിൽ പ്രതിഷേധിച്ച് കുണ്ടറ പൗരവേദിയുടെ നേതൃത്വത്തിൽ മുക്കടയിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ വിശദമായ അലൈൻമ​െൻറ് തയാറാക്കി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ച് അംഗീകാരം വാങ്ങിയാൽ മാത്രമേ മേൽപാലം യാഥാർഥ്യമാകൂ. പുനലൂർ-ചെങ്കോട്ട പാത കമീഷൻ ചെയ്യുന്നതോടെ കൂടുതൽ െട്രയിനുകൾ ആരംഭിക്കും. എല്ലാ എക്സ്പ്രസ് െട്രയിനുകൾക്കും കുണ്ടറയിൽ സ്റ്റോപ്പുണ്ടാകുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു. പ്രസിഡൻറ് ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷതവഹിച്ചു. പേരയം പഞ്ചായത്ത് പ്രസിഡൻറ് സ്റ്റാൻസി യേശുദാസൻ, പൗരവേദി സെക്രട്ടറി കെ.വി. മാത്യു, കുമ്പള സോളമൻ, വി. അബ്ദുൽ ഖാദർ, പി.വി. ജോൺ, മണി ചീരങ്കാവിൽ, ഇ. ശശിധരൻപിള്ള, എം. മണി, ആനന്ദബാബു, വിജയൻ പേരൂർ, നീലേശ്വരം സദാശിവൻ എന്നിവർ സംസാരിച്ചു. ഇളമ്പള്ളൂരിലും കുണ്ടറ പള്ളിമുക്കിലും മേൽപാലങ്ങൾ യാഥാർഥ്യമാകുന്നതുവരെ സമരം നടത്താൻ എൻ.കെ. േപ്രമചന്ദ്രൻ എം.പി മുഖ്യരക്ഷാധികാരിയായി 101 പേരടങ്ങുന്ന പ്രവർത്തക സമിതി രൂപവത്കരിക്കുമെന്ന് പൗരവേദി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.