ബൈപാസ് റോഡിലെ മാലിന്യം നീക്കം ചെയ്തു തുടങ്ങി

മയ്യനാട്: കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ബൈപാസ് റോഡിലെ മാലിന്യം നീക്കം ചെയ്തുതുടങ്ങി. പാലത്തറക്കും മെഡിസിറ്റിക്കും ഇടയിൽ റോഡരികിൽ കുന്നുകൂടി ദുർഗന്ധം വമിച്ച അറവുശാല മാലിന്യമാണ് എക്സ്കവേറ്റർ ഉപയോഗിച്ച് നീക്കിയത്. മാലിന്യം തള്ളുന്നത് തടയാൻ പൊലീസ് നടപടി തുടങ്ങിയിട്ടും റോഡരികിലെ മാലിന്യം നീക്കം ചെയ്യാൻ കോർപറേഷൻ അധികൃതർ തയാറായില്ലായിരുന്നു. ഇത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. മേവറം ബൈപാസിൽ മാലിന്യം തള്ളുന്നത് തടയാൻ മയ്യനാട് പഞ്ചായത്ത് അടുത്തിടെ നിരീക്ഷണ കാമറയും തെരുവുവിളക്കും സ്ഥാപിച്ചിരുന്നു. കോർപറേഷനും മയ്യനാട് പഞ്ചായത്തും അതിർത്തി പങ്കിടുന്ന സ്ഥലമാണ് ബൈപാസ് ജങ്ഷൻ. വടക്കേവിള മേഖലാ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് മാലിന്യം നീക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.