ആറ്റിങ്ങൽ: അയിലം പാലത്തിനു സമീപം വാമനപുരം നദിയിൽ കുളിയ്ക്കാനിറങ്ങിയ യുവാക്കളിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അയിലം അജി നവാസിൽ വിജയൻ-രാരി ദമ്പതികളുടെ മകൻ അഭിജിത്ത് ആണ്(22) ഒഴുക്കിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. അഭിജിത്ത് ഉൾപ്പെടെ നാല് സുഹൃത്തുക്കളാണ് കുളിയ്ക്കാനിറങ്ങിയത്. അഭിജിത്ത് ഒഴിക്കിൽപെട്ടതോടെ മറ്റുള്ളവർ ബഹളം െവച്ച് നാട്ടുകാരെ വരുത്തി. ആറ്റിങ്ങലിൽനിന്ന് ഫയർഫോഴ്സും പൊലീസും എത്തി വൈകീട്ട് ആറുവരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ തിരച്ചിൽ നിർത്തിവച്ചു. അഭിജിത്ത് ഓട്ടോ ഡ്രൈവറാണ്. അജി സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.