നാലുവയസ്സുകാര​െൻറ മാല കവർന്നു

കാട്ടാക്കട: ഡിപ്പോയില്‍നിന്ന് ബസില്‍ കയറുന്നതിനിടെ നാലുവയസ്സുകാരൻറെ മാലകവര്‍ന്നു. കാട്ടാക്കട കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബാലരാമപുരം മംഗലത്തുകോണം വി.എസ് ഭവനിൽ ദിവ്യയുടെ മകൻ ആരവി​െൻറ കഴുത്തിൽ കിടന്ന ഒന്നര പവൻ സ്വര്‍ണ മാലയാണ് നഷ്ടപ്പെട്ടത്. കാട്ടാക്കടയിൽനിന്ന് മണ്ഡപത്തിൻകടവിലെ ബന്ധുവീട്ടിൽ പോകാനായി ബസിൽ കയറുന്നതിനിടെയാണ് സംഭവം. കുഞ്ഞ് നിലവിളിച്ചതോടെയാണ് മാല പൊട്ടിച്ചെടുത്ത വിവരം അറിഞ്ഞത്. മറ്റു യാത്രക്കാർ പരിസരത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. മുഴുവന്‍ യാത്രക്കാരെയും പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല. നിറയെ യാത്രക്കാരുമായി മണ്ഡപത്തിന്‍കടവ് ഭാഗത്തേക്ക് തിരിച്ച ബസിലെ മോഷണം കാരണം ഒരുമണിക്കൂറോളം യാത്രക്കാർ വലഞ്ഞു. കാട്ടാക്കട പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.