പി.ജെ. രാജേന്ദ്രൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനാകും

കൊല്ലം: അലാട്ട്കാവ് കൗൺസിലർ പി.ജെ. രാജേന്ദ്രനെ കൊല്ലം നഗരസഭയിലെ പുതിയ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനാക്കാൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മരക്കടത്ത് ആരോപണത്തെ തുടർന്ന് എസ്. ജയൻ അധ്യക്ഷസ്ഥാനം രാജിെവച്ച ഒഴിവിലാണ് പുതിയ അധ്യക്ഷൻ എത്തുന്നത്. രാജേന്ദ്ര​െൻറ പേര് ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ സെക്രേട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിച്ചു. കോർപറേഷൻ പരിധിയിലെ ഏരിയ കമ്മിറ്റികളുടെ ചുമതലയുള്ള സെക്രേട്ടറിയേറ്റ് അംഗങ്ങൾ സ്ഥിരംസമിതികളിൽ അഴിച്ചുപണി വേണ്ടെന്നും ആരോഗ്യ സ്ഥിരംസമിതിയിെല ഒരാളെ അധ്യക്ഷനാക്കണമെന്നും വാദിച്ചു. എന്നാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. വരദരാജനും പി. രാജേന്ദ്രനും ഇടപെട്ട് ഈ വിഷയത്തിലുള്ള ചർച്ച അവസാനിപ്പിക്കുകയായിരുന്നു. സെക്രേട്ടറിയറ്റ് യോഗത്തി​െൻറ തീരുമാനം പിന്നീട് ചേർന്ന നഗരസഭാ സബ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചപ്പോൾ എതിർശബ്ദം ഉയർന്നില്ല. ഏഴിന് നിശ്ചയിച്ചിരിക്കുന്ന ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവെക്കും. നിലവിൽ അംഗമായ വികസന സ്ഥിരംസമിതിയിൽനിന്ന് പി.ജെ. രാജേന്ദ്രൻ രാജിവെക്കും. ജയനെ വികസന സമിതിയിലും രാജേന്ദ്രനെ ആരോഗ്യ സമിതിയിലും ഉൾപ്പെടുത്തും. ഇതിനുശേഷമേ അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കൂ. സി.പി.എം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി അംഗമാണ് പി.ജെ. രാജേന്ദ്രൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.