കാമ്പസുകളിലെ സംഘടനാസ്വാതന്ത്ര്യത്തിന് നിയമനിർമാണം വേണം -എ.ഐ.എസ്.​എഫ്

തിരുവനന്തപുരം: കാമ്പസുകളിൽ സംഘടനാസ്വാതന്ത്ര്യം ഉറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആറ്റിങ്ങലിൽ നടന്ന ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.എസ്. അരുൺ, സംസ്ഥാന പ്രസിഡൻറ് ജെ. അരുൺ ബാബു, ജില്ലാ പ്രസിഡൻറ് ആനന്ദകുമാർ, ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുബാബു, സംസ്ഥാന കമ്മിറ്റി അംഗം എ. അൻവർഷാ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡൻറ് ആർ.എസ്. രാഹുൽരാജ് പതാക ഉയർത്തി. ഷമീർ രക്തസാക്ഷി പ്രമേയവും തൃപ്തിരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അൽജിഹാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി.എസ്. ജയചന്ദ്രൻ സ്വാഗതവും കൺവീനർ അവനവഞ്ചേരി രാജു നന്ദിയും പറഞ്ഞു. ശരൺ ശശാങ്കൻ പ്രസിഡൻറ്, കണ്ണൻ എസ്. ലാൽ സെക്രട്ടറി തിരുവനന്തപുരം: എ.െഎ.എസ്.എഫ് ജില്ലാ പ്രസിഡൻറായി ശരൺ ശശാങ്കനെയും സെക്രട്ടറിയായി കണ്ണൻ എസ്. ലാലിനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: രാഹുൽ എം, അനീസ്, നിതിൻ മുരളി (വൈസ് പ്രസി.), ഷമീർ, രാഹുൽ ബി.ആർ, തൃപ്തിരാജ് (ജോ. സെക്ര.), അജിൻ, ആൻറസ്, അതുൽ, അഞ്ജു, അബിൻ എന്നിവരടങ്ങിയ 13 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും 42 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.