ഫലവൃക്ഷത്തൈ നടീൽ ഉദ്ഘാടനം ഇന്ന്​

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ ഫലവൃക്ഷത്തൈകളുടെ നടീൽ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. 2016ൽ അക്കാദമിയിൽ ആരംഭിച്ച ജൈവവൈവിധ്യ പാർക്കി​െൻറ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് വിവിധയിനം ഫലവൃക്ഷത്തൈകൾ നടുന്നത്. കാർഷിക മേഖലയിലെ വിദഗ്ധരും വിദ്യാർഥികളും കർഷകരും വിവിധ സംഘടനാ പ്രവർത്തകരും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.