തിരുവനന്തപുരം: സോഫ്റ്റ് വെയറുകളും പോർട്ടലും തട്ടിയെടുത്തശേഷം വിദേശ കമ്പനികൾക്ക് കോടിക്കണക്കിന് രൂപക്ക് മറിച്ചുവിറ്റെന്ന പരാതിയിൽ നാല് ഐ.ടി ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. തമ്പാനൂരിലെ സ്പാർക്കിറ്റ് ടെക്നോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ എസ്. സുഭാഷ്, കെ.എം. മനീഷ്, കെ.രജിത, സ്വകാര്യ സ്ഥാപന ഉടമ അഹമ്മദ് റാഫി ബദൂർ െഫറി എന്നിവർക്കെതിരെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശ പ്രകാരം കേൻറാൺമെൻറ് പൊലീസ് കേസെടുത്തത്. നേരത്തേ ബ്രിക്കോം ഇന്ത്യ കൺസൾട്ടൻസി സ്ഥാപന ഉടമ എ. അഷ്കർ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി ഇടപെട്ടത്. എസ്. സുഭാഷ്, കെ.എം. മനീഷ്, കെ.രജിത എന്നിവർ നേരത്തേ ബ്രിക്കോം ഇന്ത്യ കൺസൾട്ടൻസിയിലെ ജീവനക്കാരായിരുന്നു. സ്ഥാപന ഉടമയായ അഷ്കർ വിദേശത്തുപോയ സമയത്ത് സ്ഥാപനം വികസിപ്പിച്ചെടുത്ത കോടിക്കണക്കിന് വിലയുള്ള പതിനാറോളം സോഫ്റ്റ്് വെയറുകളും സോഴ്സ് കോഡുകളും ലോഗോകളും ഇവർ മോഷ്ടിച്ചെന്നും ഇവ പിന്നീട് നഗരത്തിലെ സ്വകാര്യസ്ഥാപന ഉടമ അഹമ്മദ് റാഫി വഴി സ്വദേശത്തും വിദേശത്തും വിറ്റഴിച്ചെന്നുമാണ് പരാതി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം പരാതി വ്യാജമാണെന്ന് കണ്ടതിനാലാണ് പൊലീസ് നേരത്തേ കേസെടുക്കാത്തതെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും എസ്.സുഭാഷ് , കെ.എം. മനീഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.