ത​ഴ​വ ഗ​വ. കോ​ള​ജി​ല്‍ ബി.​എ സോ​ഷ്യോ​ള​ജി കോ​ഴ്‌​സ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കരുനാഗപ്പളളി തഴവ ഗവ. കോളജില്‍ ബി.എ സോഷ്യോളജി (30 സീറ്റ്) അനുവദിച്ചു. താൽപര്യമുള്ള വിദ്യാർഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ക്കും ഈ കോഴ്‌സ് പുതിയ ഓപ്ഷനായി കൂട്ടിച്ചേര്‍ക്കാം. നിലവിലെ അപേക്ഷയില്‍ കോഴ്‌സ് ചേര്‍ക്കുന്നവര്‍ അപേക്ഷയുടെ പുതിയ പ്രിൻറൗട്ട് എടുത്ത് തുടര്‍ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. സര്‍വകലാശാലക്ക് അപേക്ഷകള്‍ അയക്കേണ്ടതില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.