തണലേകാൻ അഞ്ചുലക്ഷം വൃക്ഷ​െത്തെകൾ; ഹരിതകുട പിടിക്കാൻ സ്‌കൂൾ വിദ്യാർഥികൾ

തിരുവനന്തപുരം: ജില്ലയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ ലോകപരിസ്ഥിതിദിനമായ ചൊവ്വാഴ്ച സ്‌കൂൾ വിദ്യാർഥികൾക്ക് അഞ്ചുലക്ഷം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് 'തണൽ' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൃക്ഷത്തൈകൾ നട്ട് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കും. അരുവിക്കര ഡാം പരിസരത്ത് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിക്കും. ത്രിതല പഞ്ചായത്ത് സമിതികൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിൽ സ്ഥാപിച്ച നഴ്‌സറികൾവഴി 19 ലക്ഷം വൃക്ഷത്തൈകളാണ് ഉൽപാദിപ്പിച്ചത്. അരുവിക്കര ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ഡാം റിസർവോയർ സംരക്ഷണപദ്ധതി ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. ഏറ്റവും നല്ല നഴ്‌സറിക്കുള്ള അവാർഡ് കെ.എസ്. ശബരീനാഥൻ എം.എൽ.എ വിതരണം ചെയ്യും. ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ഡോ. ടി.എൻ. സീമ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കൂടുതൽ തൊഴിൽദിനങ്ങൾ നേടിയ തൊഴിലാളികളെ ജില്ലാ കലക്ടർ ഡോ. കെ. വാസുകി ആദരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. മോഹൻകുമാർ സ്‌കൂളുകൾക്കുള്ള പ്രശസ്തിപത്രം നൽകും. പദ്ധതി സമർപ്പണം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.പി. മുരളി നിർവഹിക്കും. കേരള കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ബീഗം എന്നിവർ മുഖ്യതിഥികളാകും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ദീപാ മാർട്ടിൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ -സാമൂഹികരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. പരിസ്ഥിതി ദിനാചരണം തിരുവനന്തപുരം: ജില്ലാ ശുചിത്വമിഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രവർത്തന പരിപാടികൾ നടത്തുന്നു. ചൊവ്വാഴ്ച രാവിലെ സ്‌കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ, ലഘു ക്ലാസ് എന്നിവ നടക്കും. കുട്ടികൾ സ്‌കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിക്കും. ഏറ്റവും നന്നായി പ്രവർത്തനം സംഘടിപ്പിക്കുന്ന പഞ്ചായത്തിലെ ഒരു സ്‌കൂളിന് എസ്.ബി.ഐ സമ്മാനം നൽകും. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം വഴുതക്കാട് കോട്ടൺഹിൽ ഗവൺമ​െൻറ് ഗേൾസ് ഹൈസ്‌കൂളിൽ രാവിലെ 9.30ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.