ഫ്രറ്റേണിറ്റി മൂവ്മെൻറ്​ കാമ്പസുകളിൽ 'സാഹോദര്യ മരം' നടും

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 'സാഹോദര്യത്തണൽ വിരിക്കാം' എന്ന സന്ദേശത്തിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കാമ്പസുകളിൽ 'സാഹോദര്യ മരം' നടും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്രസിഡൻറ് എസ്. ഇർഷാദ് നിർവഹിക്കും. വിവിധ കാമ്പസുകളിൽ സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുക്കും. നട്ടുപിടിപ്പിക്കുന്ന മരങ്ങൾ കാമ്പസ് യൂനിറ്റുകൾ പരിപാലിക്കും. വികസനത്തി​െൻറപേരിൽ പ്രകൃതിയെ നശിപ്പിക്കുകയും മനുഷ്യനെ കുടിയിറക്കുകയും ചെയ്യുമ്പോൾ മണ്ണിനും മനുഷ്യനും പരിഗണന നൽകുന്ന പരിസ്ഥിതി സൗഹൃദ വികസന സങ്കൽപം മുന്നിൽവെക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് ജനറൽ സെക്രട്ടറി കെ.എം. ഷഫ്രിൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.