ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിന്​ 25 കോടി

തിരുവനന്തപുരം: ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിന് 24.90 കോടിയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ. പുതിയ ഹോമിയോ ആശുപത്രികളും ഡിസ്‌പെന്‍സറികളും ആരംഭിക്കുന്നതിന് 1.10 കോടി, ജനനി ഫെര്‍ട്ടിലിറ്റി സ​െൻററിന് 25 ലക്ഷം, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിർമാണത്തിനും നവീകരണത്തിനുമായി മൂന്ന് കോടി, സംസ്ഥാന ഹോമിയോപ്പതി കോഓപറേറ്റിവ് ഫാര്‍മസിയായ ഹോം കോക്കുള്ള ധനസഹായമായി 75 ലക്ഷം, ഹോമിയോപ്പതി വകുപ്പി​െൻറ ആധുനീകരണത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും 7.50 കോടി, ആരോഗ്യ പരിപാലനവും പ്രത്യേക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും എന്ന പദ്ധതിക്ക് 7.30 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. ഇതുകൂടാതെ ഹോമിയോ ദേശീയ ആയുഷ് മിഷ​െൻറ സംസ്ഥാന വിഹിതമായ അഞ്ച് കോടിയും അനുവദിച്ചു. ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിർമാണത്തിനും നവീകരണത്തിനുമുള്ള മൂലധനസഹായമായി നല്‍കുന്ന മൂന്ന് കോടി രൂപയില്‍ എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിക്ക് രണ്ട് കോടി രൂപയും തൃശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിക്കായി ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.