യോഗ പ്രോഗ്രാം: അപേക്ഷിക്കാം

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സ​െൻററി​െൻറ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്യൂണിറ്റി കോളജി​െൻറ ജൂലൈ സെഷനിൽ ആരംഭിക്കുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 10ാംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനത്തുള്ള സ്റ്റേറ്റ് റിസോഴ്‌സ് സ​െൻറർ ഓഫിസിലും അംഗീകൃത പഠന കേന്ദ്രമായ കാട്ടാക്കട കണ്ടലയിലുള്ള പങ്കജകസ്തൂരി നോളജ് പാർക്കിലും www.src.kerala.gov.in / www.srccc.in എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 30. ഫോൺ: 0471 2297500, 9446619867. തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സ​െൻററി​െൻറ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്യൂണിറ്റി കോളജി​െൻറ ജൂലൈ സെഷനിൽ ആരംഭിക്കുന്ന പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനത്തുള്ള സ്റ്റേറ്റ് റിസോഴ്‌സ് സ​െൻറർ ഓഫിസിൽ നിന്നോ അംഗീകൃത പഠന കേന്ദ്രമായ കാട്ടാക്കട കണ്ടലയിലുള്ള പങ്കജകസ്തൂരി നോളജ് പാർക്കിലും www.src.kerala.gov.in / www.srccc.in എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2297500, 9446619867. എസ്.എസ്.എയിൽ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു തിരുവനന്തപുരം: കഴിഞ്ഞവർഷം എസ്.എസ്.എ യിലും ആർ.എം.എസ്.എ പ്രോജക്ടിലും പ്രവർത്തിച്ചിരുന്ന റിസോഴ്‌സ് അധ്യാപകരെ സമഗ്രശിക്ഷാ അഭിയാൻ പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അധ്യാപകർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകളുമായി എസ്.എസ്.എ ജില്ലാ ഓഫീസുകളിൽ എത്തണം. ബുധൻ സെക്കൻഡറി വിഭാഗം അധ്യാപകരും വ്യാഴം എലിമ​െൻററി വിഭാഗം അധ്യാപകരും നേരിട്ട് ഹാജരാകണമെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.