തീരം സംരക്ഷിക്കാൻ നടപടിയെന്ന്​ മന്ത്രി

തിരുവനന്തപുരം: കടലാക്രമണം നേരിടുന്നതിന് നടപടിയെടുക്കുമെന്ന് മന്ത്രി മാത്യൂ ടി. തോമസ്. 125 കിലോമീറ്റർ കടൽഭിത്തിക്ക് പുനരുദ്ധാരണം ആവശ്യമുണ്ട്. 23 കിലോമീറ്ററിൽ പുതിയ നിർമാണം ആവശ്യമാണ്. കഴിഞ്ഞ ആഴ്ച കടലാക്രമണത്തിൽ 40 മീറ്റർവരെ കടൽ കരയിലേക്ക് കയറി. വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് പുതിയ സ്ഥലം കണ്ടെത്തി വീട് നിർമിച്ചുനൽകുമെന്ന് എ.എൻ. ഷംസീറി​െൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ നിർമാണത്തിന് എസ്റ്റിമേറ്റ് സമർപ്പിക്കാൻ നിർദേശം നൽകി. ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ തീരങ്ങളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുലിമുട്ട് നിർമിക്കും. ജിയോ ട്യൂബ് വാങ്ങി ഭിത്തികൾ സ്ഥാപിക്കും. വൈപ്പിൻ, എടവനക്കാട് എന്നിവിടങ്ങളിൽ നാല് പുലിമുട്ടുകൾക്ക് 3.77 കോടിയും ചെല്ലാനത്ത് ജിയോ ട്യൂബ് ഭിത്തിക്ക് എട്ട് കോടിയും അനുവദിച്ചു. മലബാറിൽ ഗാബിയൻ ബോക്സ് രീതിയാണ് ഉദ്ദേശിക്കുന്നത്. തലശ്ശേരിയിൽ താൽക്കാലിക സംരക്ഷണഭിത്തി കെട്ടും. മത്സ്യമാർക്കറ്റ് മുതൽ ജവഹർ ഘട്ട് വരെ 255 മീറ്ററിൽ ഭിത്തിക്ക് 247 ലക്ഷം രൂപയുടെ എസ്റ്റേിമേറ്റ് തയാറായി. കടൽഭിത്തി കെട്ടാൻ ബജറ്റിലുള്ള 46 ലക്ഷം രൂപ വിനിയോഗിച്ചിട്ടുണ്ട്. രണ്ട് കോടിയുടെ ജോലിക്ക് അനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.