വിവരാവകാശനിയമത്തിന്​ വിജിലൻസ്​ ​േകാടതിയുടെ 'വിലക്ക്​'

തിരുവനന്തപുരം: വിവരാകാശ നിയമപ്രകാരം വിവരം തേടി വിജിലൻസ് കോടതിയിലെത്തുന്നവർ വലയുന്നു. വിവരം എവിടെനിന്നാണ് ലഭിക്കേണ്ടതെന്നറിയാൻ തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലെ വിജിലൻസ് പ്രത്യേക കോടതിയിൽ മാർഗമില്ല. സർക്കാർ ഓഫിസുകളിൽ പൊതു വിവരാധികാരി ആരെന്ന് കാണിക്കുന്ന തിരിച്ചറിയൽ ബോർഡ് സ്ഥാപിക്കണം എന്നാണ് വ്യവസ്ഥ. അത് നിലനിൽക്കെയാണ് നിയമം സംരക്ഷിേക്കണ്ട കോടതി ഓഫിസിൽതന്നെ നിയമലംഘനം. ജില്ല കോടതിയടക്കം എല്ലാ കോടതികളിലും വിവരാവകാശ അധികാരിയുടെ പേരും സ്ഥാനവും പതിപ്പിച്ച ബോർഡുണ്ട്. എന്നാൽ, വിജിലൻസ് കോടതി ഓഫിസിൽ മാത്രമാണ് നിയമനിഷേധം. അഭിഭാഷകർക്കുതന്നെ ഇങ്ങനെയൊരു സംവിധാനമുണ്ടെന്ന് അന്വേഷിച്ചാലേ അറിയാൻ കഴിയൂ. കോടതി ഓഫിസ് പ്രവർത്തത്തെക്കുറിച്ച് അഭിഭാഷകർക്ക് മറ്റ് പരാതികളുമുണ്ട്. മറ്റ് കോടതി ജീവനക്കാർ ജുഡീഷ്യൽ വകുപ്പിേൻറതാണ്. ഇവിടെ, ജീവനക്കാരുടെ നിയമനം സെക്രേട്ടറിയറ്റിൽനിന്നാണ്. അതിനാൽ, മറ്റ് കോടതി ജീവനക്കാരുമായി വിജിലൻസ് കോടതി ജീവനക്കാർക്ക് സഹകരണമില്ല. ഒരു സ്ഥാനത്ത് ഒരു ജീവനക്കാരന് മൂന്നുവർഷമേ തുടർച്ചായി ഇരിക്കാൻ സാധിക്കൂ. എന്നാൽ, വിജിലൻസ് കോടതി ജീവനക്കാർക്ക് വർഷങ്ങളായി സ്ഥലംമാറ്റമില്ലെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.