തിരുവനന്തപുരം: മുൻ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്ക് അഴിമതിക്കേസിൽ കഠിനതടവും പിഴയും. ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസർ കാഞ്ഞിരപ്പള്ളി വരമ്പനാൽ വി.കെ. ചന്ദ്രശേഖരൻ, മൂന്നാം പ്രതി മുണ്ടക്കയം പാറത്തോട് മുബാഷ് ലത്തീഫ് എന്നിവരെയാണ് ഒരു വർഷം കഠിനതടവും 5000 രൂപ പിഴക്കും ശിക്ഷിച്ചത്. മുൻ യു.ഡി ക്ലർക്ക് രണ്ടാം പ്രതി അസീസിനെ വെറുതെവിട്ടു. 2004-05ൽ 78 അംഗൻവാടികൾക്ക് സൗജന്യമായി അമല ഗ്യാസ് ഏജൻസിയിൽനിന്ന് എൽ.പി.ജി സിലിണ്ടർ നൽകിയിരുന്നത് മറച്ചുെവച്ച് പുതുതായി മറ്റൊരു ഏജൻസിയിൽനിന്ന് ഇവ നൽകിയതായി വ്യാജരേഖയുണ്ടാക്കിയെന്നാണ് കേസ്. ഒരു കണക്ഷന് നൂറുരൂപ വീതം 78 കണക്ഷന് 7800 രൂപയുടെ സാമ്പത്തിക തിരിമറി നടത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കോട്ടയം വിജിലൻസ് കോടതി ജഡ്ജി വി. ദിലീപാണ് പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ലീഗൽ അഡ്വൈസർ രാജ്മോഹൻ ആർ. പിള്ള ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.