ധനമന്ത്രിയുടെ വസതിയിലേക്ക് നാളെ മാർച്ച്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സർവിസ് പെൻഷൻകാരും കുടുംബ പെൻഷൻകാരും ബുധനാഴ്ച ധനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. സർവിസ് പെൻഷൻകാരുടെ സൗജന്യ ചികിത്സാ പദ്ധതി ഒ.പി ചികിത്സ ഉറപ്പുവരുത്തി ഉടൻ നടപ്പാക്കുക, കുടിശ്ശികയായ രണ്ട് ഗഡു ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നതെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡൻറ് അയത്തിൽ തങ്കപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ആർ. രാജൻ ഗുരുക്കൾ, സംസ്ഥാന ഭാരവാഹികളായ ബി.സി. ഉണ്ണിത്താൻ, കെ. വിക്രമൻനായർ, കെ.ആർ. കുറുപ്പ്, ജി. പരമേശ്വരൻ നായർ, ജെ. ബാബുരാജേന്ദ്രൻ നായർ, നദീറ സുരേഷ്, ജില്ലാ ഭാരവാഹികളായ വി. ബാലകൃഷ്ണൻ, തെങ്ങുംകോട് ശശി എന്നിവർ സംബന്ധിച്ചു. കെവി​െൻറ മരണം; പ്രതികൾക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം തിരുവനന്തപുരം: കെവി​െൻറ മരണത്തിന് കാരണക്കാരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പട്ടികജാതി പീഡന നിരോധിത നിയമത്തിലുൾപ്പെടുത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കേരള ചേരമർസംഘം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക, കുടുംബത്തിന് ധനസഹായവും സഹോദരിക്ക് സർക്കാർ ജോലിയും നൽകുക, പട്ടികജാതി പീഡന നിരോധിതനിയമം ഭേദഗതിവരുത്താതെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘം മുന്നോട്ടുവെച്ചു. ജില്ലാ പ്രസിഡൻറ് പി.ടി. ശാന്തമ്മ, സെക്രട്ടറി നാറാണി ചന്ദ്രമോഹൻ, ആറയൂർ കെ.പി. ചെല്ലപ്പൻ, ആർ. ജലജ ശിലാസ്‌ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.