സായാഹ്ന ധർണ

പാറശ്ശാല: സി.പി.ഐ പാറശ്ശാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ സംഘടിപ്പിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കുക, വർധിപ്പിച്ച പാചക വാതകവില കുറക്കുക, വിലക്കയറ്റം തടയുക, റബറി​െൻറ ഇറക്കുമതി നിയന്ത്രിക്കുക, തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ എക്സിക്യൂട്ടിവ് അംഗം രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. രാഘവൻ നാടാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുന്ദരേശൻനായർ, രാമനാഥൻ. രാജേന്ദ്രകുമാർ, ശിവരാമൻ, ശ്രീധരൻ, എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.