മഞ്ഞപ്പാറ ഗവ.യു.പി.എസിൽ മന്ദിരോദ്ഘാടനം ചെയ്തു

കിളിമാനൂർ: മഞ്ഞപ്പാറ ഗവ.യു.പി.എസിൽ സർവശിക്ഷ അഭിയാൻ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ െചലവിട്ട് രണ്ട് ക്ലാസ് മുറികൾ നിർമിച്ചു. എസ്.എസ്.എ ഒരു പഞ്ചായത്തിൽ സയൻസ് പാർക്ക് നിർമിക്കുന്നതിനും ഈ വിദ്യാലയത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2016-17ൽ ജൈവവൈവിധ്യ ഉദ്യാനം നിർമിക്കാനും ഫണ്ട് നൽകിയിരുന്നു. പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻറ് ബി. വിഷ്ണു മന്ദിരോദ്ഘാഘാടനം നിർവഹിച്ചു. യോഗത്തിന് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബി.എൻ. ജയകുമാർ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ് ബി. ജയപ്രസാദ്, ബി.പി.ഒ എം.എ. സുരേഷ് ബാബു, പ്രധാനാധ്യാപിക ടി. ശ്രീകല, ബി.ആർ.സി ട്രെയിനർ കെ.എസ്. വൈശാഖ്, വാർഡ് മെംബർ സി. അജിതകുമാരി, എസ്.എസ്.എ അസിസ്റ്റൻറ് എൻജിനീയർ അനീഷ, സ്കൂൾ വികസനസമിതി ചെയർമാൻ എൻ. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.