അംഗൻവാടി ഹെൽപർ നിയമനം: റാങ്ക് ലിസ്​റ്റ്​ നിലവിലില്ല; ആരോപണങ്ങൾ അടിസ്ഥാനരഹിതം: മടവൂർ പഞ്ചായത്ത് പ്രസിഡൻറ്​

അംഗൻവാടി ഹെൽപർ നിയമനം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മടവൂർ പഞ്ചായത്ത് പ്രസിഡൻറ് കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്തിൽ അംഗൻവാടി ഹെൽപർ നിയമനം നടത്താത്തത് പഞ്ചായത്ത് പ്രസിഡൻറി​െൻറ പിടിപ്പുകേട് കൊണ്ടാെണന്ന സി.പി.എം അരോപണം അടിസ്ഥാനരഹിതമാെണന്ന് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹെൽപർ നിയമനത്തിനായി റാങ്ക് പട്ടിക നിലവിലില്ല. ചില തൽപരകക്ഷികൾ നാവായിക്കുളം ഓഫിസിൽ തയാറാക്കിയ ഹെൽപർ റാങ്ക് പട്ടിക വ്യാജമാണ്. ഈ പട്ടിക മടവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം െഎകകണ്ഠ്യേന നിരാകരിച്ചിട്ടുള്ളതാണ്. കൃത്രിമം നടത്തി റാങ്ക് ലിസ്റ്റ് ഉണ്ടാക്കാൻ ഒത്താശ ചെയ്തവരാണ് കഴിഞ്ഞദിവസം പഞ്ചായത്തി​െൻറ പ്രവർത്തനം തടസ്സപ്പെടുത്തിയത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ പ്രവർത്തനം അവതാളത്തിലാക്കാൻ അതേ പാർട്ടിയിൽപെട്ട ബ്ലോക്ക് പഞ്ചായത്തിലെ ഉത്തരവാദിത്തപ്പെട്ടവർതന്നെ ശ്രമിക്കുകയാണ്. ഹെൽപർ നിയമനത്തിലെ നടപടിയിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹികനീതി മന്ത്രിക്കും ഡയറക്ടർക്കും പരാതി നൽകുമെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.