കാട്ടാക്കട: നിയോജകമണ്ഡലത്തിലെ 'വറ്റാത്ത ഉറവക്കായ് ജലസമൃദ്ധി' പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച ആറ് പഞ്ചായത്തുകളിൽ നടക്കും. കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ മാഞ്ചല്ലൂര്‍ ഏലായില്‍ ഒരേക്കറിലും മാറനല്ലൂര്‍ പഞ്ചായത്തില്‍ കൂവളശ്ശേരിയില്‍ 50 സെൻറിലും നെല്‍കൃഷി ആരംഭിക്കും. പള്ളിച്ചല്‍ പഞ്ചായത്തില്‍ കണ്ണങ്കോട് വാര്‍ഡില്‍ 608 കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്ത് വിതരണം നടക്കും. വിളപ്പില്‍ പഞ്ചായത്തില്‍ വെള്ളൈക്കടവ് വാര്‍ഡില്‍ ഒരേക്കറില്‍ പച്ചക്കറി കൃഷിയും വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ കൃഷിഭവന് സമീപമുള്ള 25 സെൻറില്‍ പച്ചക്കറി കൃഷിയും 25 സെൻറില്‍ നെല്‍കൃഷിയും മലയിന്‍കീഴ് പഞ്ചായത്തില്‍ അരുവിപ്പാറയില്‍ 50 സെൻറ് സ്ഥലത്ത് പച്ചക്കറി കൃഷിയും ആണ് ആരംഭിക്കുന്നത്. കൂടാതെ എല്ലാ പഞ്ചായത്തിലെയും ഓരോ വാര്‍ഡ് വീതം തെരഞ്ഞെടുത്ത് അടുക്കളകൃഷിയും മട്ടുപ്പാവ് കൃഷിയും തുടങ്ങി ജൈവ വാര്‍ഡ് ആയി രൂപപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് ഐ.ബി. സതീഷ് എം.എല്‍.എ അറിയിച്ചു. നിയോജകമണ്ഡലത്തെ ജൈവസമൃദ്ധ മണ്ഡലം ആക്കുക എന്നതാണ് ജൈവസമൃദ്ധി പദ്ധതി ലക്ഷ്യംവെക്കുന്നത്. ഇതിെൻറ ഭാഗമായി ഹരിതകേരളം മിഷെൻറയും ഭൂവിനിയോഗ ബോർഡിെൻറയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ പ്രോജക്ട് തയാറാക്കി മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.