കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറി​െൻറ പരാതി വസ്തുതാവിരുദ്ധം

കിളിമാനൂർ: മതിൽ പൊളിെച്ചന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാൾ പൊലീസിൽ നൽകിയ പരാതി വസ്തുതാവിരുദ്ധമാണന്ന് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ സി.പി.ഐയിലെ എൽ. ബിന്ദു വാർത്താക്കുറുപ്പിൽ അറിയിച്ചു. രണ്ടുദിവസംമുമ്പ് മെംബറുടെ നേതൃത്വൽ മതിൽ പൊളിെച്ചന്നാണ് പ്രചാരണം നടത്തിയത്. ഇത് അടിസ്ഥാനരഹിതമാണ്. എന്നാൽ, പ്രസിഡൻറി​െൻറ വസ്തുവിനോട് ചേർന്ന് കണ്ണയംകോട് എസ്.സി കോളനിയിൽ 10 ലിങ്ക്സ് പൊതുവഴിയുണ്ടായിരുന്നു. ഈവഴി അടച്ചതി​െൻറ ഭാഗമായി പരാതി ഉയർന്നു. ഇവർ താലൂക്ക് - റവന്യൂ അധികൃതർക്ക് പരാതി നൽകി. താലൂക്ക് സർവേയർ ഉൾപ്പെടെ എത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പട്ടികജാതി കുടുംബങ്ങൾ പൊതുവഴി പുനഃസ്ഥാപിച്ച് നൽകണമെന്ന് വാർഡ് മെംബറെന്ന നിലയിൽ താൻ നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടു. മുൻ വൈരാഗ്യത്തി​െൻറ പേരിലാണ് സ്വന്തമായി മതിൽപൊളിച്ചശേഷം പൊലീസിൽ വ്യാജപരാതി നൽകിയതെന്നും ബിന്ദു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.