സൗജന്യ സെമിനാറും പി.എസ്.​സി കോച്ചിങ്ങും

തിരുവനന്തപുരം: പ്ലസ് ടു, ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്കായി സെമിനാർ സംഘടിപ്പിക്കുന്നു. ഈ മാസം 10ന് നടക്കുന്ന ക്ലാസിന് കരിയർ വിദഗ്ധൻ വെങ്കിട്ടരാമൻ നേതൃത്വം നൽകും. സെമിനാറിൽ മത്സരപരീക്ഷ: തയാറെടുപ്പ്, തന്ത്രങ്ങൾ, സാധ്യതകൾ എന്ന വിഷയത്തിൽ ക്ലാസെടുക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യും. രജിസ്റ്റർ ചെയ്യുന്ന ആദ്യ 50 പേർക്കാണ് പ്രവേശനം. പരിശീലന പരിപാടിക്കുശേഷം നടക്കുന്ന മോഡൽ ടെസ്റ്റിൽ മികച്ച വിജയം നേടുന്നവർക്ക് ലീഡേഴ്സ് നടത്തുന്ന പി.എസ്.സി കോച്ചിങ് സൗജന്യമായി നൽകും. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ സ്വാഗത് ബിൽഡിങ്ങിലാണ് സെമിനാർ. രജിസ്േട്രഷനായി വിളിക്കേണ്ട നമ്പർ: 9744984499. ആര്‍.ഡി.ഒയുടെ അധികാരപരിധി; മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു -ഡി.സി.സി തിരുവനന്തപുരം: പുതുതായി രൂപവത്കരിച്ച നെടുമങ്ങാട് ആര്‍.ഡി.ഒയുടെ കീഴില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയ നടപടി റദ്ദാക്കില്ലെന്ന് സ്ഥലം എം.എല്‍.എ ആന്‍സലന് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി പ്രദേശത്തെ ജനതയെ വെല്ലുവിളിക്കുന്നതാണെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. നെയ്യാറ്റിൻകരയിലെ ജനങ്ങളെ ബാധിക്കുന്നതും ഭൂമിശാസ്ത്രപരമായി യാതൊരു ബന്ധവുമില്ലാത്തതുമായ നടപടിയാണ് ആര്‍.ഡി.ഒ അതിര്‍ത്തി നിര്‍ണയത്തില്‍ ഉണ്ടായതെന്ന് വ്യക്തമാണ്. അധികാരം ഒരു ജനതക്കുമേല്‍ അടിച്ചേൽപിക്കുന്ന അപക്വമായ തീരുമാനം ജനഹിതം മാനിച്ച് പിന്‍വലിക്കുമെന്ന് വിശ്വസിച്ചിരുന്നവരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. താലൂക്കിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് നടപ്പിലാക്കാനും ജനങ്ങളുടെ താല്‍പര്യങ്ങളോടൊപ്പം നില്‍ക്കാനും കഴിഞ്ഞില്ലെങ്കില്‍ അവര്‍ പദവികള്‍ ഒഴിയണം. നെയ്യാറ്റിന്‍കര താലൂക്കിനെ തിരുവനന്തപുരം താലൂക്കില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.