വ്യത്യസ്ത പ്രവേശനോത്സവവുമായി ഗ്രീന്‍ ഡോം സ്കൂൾ

ബാലരാമപുരം: വ്യത്യസ്ത പ്രവേശനോത്സവവുമായി ഗ്രീന്‍ ഡോം പബ്ലിക് സ്കൂൾ. കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ചൂഷണങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ പ്രതീകാത്മകമായി വർണാഭമായ 100 ബലൂണുകള്‍ കുട്ടികള്‍ വാനിലേക്ക് പറത്തി ഉദ്ഘാടനം ചെയ്തു. വിഷരഹിത ഭക്ഷണ രീതി, മാലിന്യമുക്ത ഭവനം എന്ന ഒരു വര്‍ഷം നീളുന്ന ക്യാമ്പിനും തുടക്കമായി. ഇതി​െൻറ ഭാഗമായി ഓരോ കുട്ടിയുടെ വീട്ടിലേക്കുമുള്ള കറിവേപ്പില തൈകളുടെ വിതരണം പ്രിന്‍സിപ്പൽ നസീര്‍ ഗസാലി നിർവഹിച്ചു. സ്കൂള്‍ പി.ടി.എ പ്രസിഡൻറ് സെയ്ദ് അലി അധ്യക്ഷതവഹിച്ചു. അല്‍ അമാന്‍ എജുക്കേഷനല്‍ കോംപ്ലക്സ് പ്രിന്‍സിപ്പൽ അബ്ദുല്‍ ഹമീദ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സുലൈഖ ബീവി, ജീന, ലാബിഷ്, വീണ ആര്‍.വി, രേഷ്മ, സുബുഹാന, സുരഭി, മറിയം തസ്ലിമ എന്നിവർ സംബന്ധിച്ചു. മാനേജര്‍ ഷക്കീര്‍ വാണിമേല്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.