തിരുവനന്തപുരം: കെട്ടിട നിയമം ലംഘിച്ച് പണിത കെട്ടിടം പിഴ ചുമത്തി നിയമാനുസൃതമാക്കാൻ വ്യവസ്ഥ ചെയ്യുന്ന 2018ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബിൽ, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ എന്നിവ മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ ചർച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. വ്യക്തിയോ സ്ഥാപനമോ അനധികൃതമായി കെട്ടിടം നിർമിക്കുകയോ വിസ്തൃതി വർധിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാറിന് പഞ്ചായത്തിെൻറയോ നഗരസഭയുടെയോ അഭിപ്രായം തേടി പിഴ ചുമത്തി നിയമാനുസൃതമാക്കാൻ ബില്ലുകൾ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, സുരക്ഷാ വ്യവസ്ഥ ലംഘിച്ച നിർമാണം നിയമാനുസൃതമാക്കില്ല. സുരക്ഷാ വ്യവസ്ഥ ലംഘിക്കാതെ 2017 ജൂലൈ 31നകം പണിപൂർത്തിയാക്കിയ കെട്ടിട നിർമാണമോ കൂട്ടിച്ചേർക്കലുകേളാ പുനർനിർമാണമോ ആയിരിക്കും ക്രമവത്കരിക്കുക. തണ്ണീർതട നിയമം , തീരദേശ നിയമം (സി.ആർ.ഇസഡ്) , ഫയർ ആൻഡ് റസ്ക്യു ആക്ട് എന്നിവയുടെ ലംഘനം നിയമാനുസൃതമാക്കില്ല. കൈയേറ്റ ഭൂമിയിലോ അവകാശത്തർക്കമുള്ള സ്ഥലങ്ങളിലോ പണിത കെട്ടിടങ്ങൾക്കും ബാധകമാവില്ല. ജില്ലാ ടൗൺപ്ലാനർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശസ്ഥാപന സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിക്കായിരിക്കും ഗ്രാമപഞ്ചായത്തുകളിൽ ഇതിന് അധികാരം. നഗരസഭകളിൽ ജില്ലാ ടൗൺപ്ലാനർ, റീജനൽ ജോയൻറ് ഡയറക്ടർ, തദ്ദേശ സ്ഥാപന സെക്രട്ടറി എന്നിവർ അടങ്ങിയ സമിതിക്കായിരിക്കും അധികാരം. നഗരസഭാ കൗൺസിലർമാർ സ്വത്ത് വിവരം 15 മാസത്തിനകം സമർപ്പിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്ത് 30 മാസമാക്കാൻ വ്യവസ്ഥ ചെയ്യുന്ന 2018 ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും സഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.