തിയറ്റര്‍ ഉടമയെ അറസ്​റ്റ്​ ചെയ്ത സംഭവം അസംബന്ധം -ചെന്നിത്തല

തിരുവനന്തപുരം: എടപ്പാളില്‍ ബാലിക പീഡനത്തിനിരയായ സംഭവം പുറംലോകത്തെ അറിയിച്ച തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം ശുദ്ധ അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണം. പരാതി ലഭിച്ചിട്ടും അത് മൂടിെവച്ച പൊലീസി​െൻറ അനാസ്ഥയെ വെള്ളപൂശാനുള്ള ശ്രമമാണിത്. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവരുന്നവരുടെ വായ് മൂടിക്കെട്ടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നിൽ. പൊലീസി​െൻറ വീഴ്ചയെപ്പറ്റി പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.