നെടുമങ്ങാട്-ഷൊര്‍ളക്കോട് റോഡ്​ തരിപ്പണമായി

കാട്ടാക്കട: യാത്രക്കാരുടെ നടുവൊടിച്ച് ഗ്രാമീണറോഡുകള്‍. മലയോര ഹൈവേയായ നെടുമങ്ങാട്-ഷൊര്‍ളക്കോട് റോഡിലെ കള്ളിക്കാട് മുതല്‍ പരുത്തിപ്പള്ളിവരെയുള്ള ഭാഗം തകര്‍ന്ന് തരിപ്പണമായിട്ട് നാളേറെയായി. അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ ഉള്‍പ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ കാലന്‍കുഴികളും ടാര്‍ പൊട്ടിപ്പൊളിഞ്ഞതും കാരണം അപകടവും വാഹനങ്ങള്‍ വഴിയിലാകുന്നതും പതിവാണ്. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് മെറ്റലിറക്കിയെങ്കിലും ഇതേവരെ പണി ആരംഭിച്ചില്ല. മഴ ശക്തി പ്രാപിച്ചതോടെ റോഡിലെ കുഴികളില്‍ വെള്ളംനിറഞ്ഞ് അപകടം പതിവായി. രാത്രിയില്‍ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പെടുന്നതും പതിവാണ്. പാറശ്ശാല-അരുവിക്കര നിയോജകണ്ഡലങ്ങള്‍ അതിരുപങ്കിടുന്ന റോഡി‍​െൻറ നവീകരണത്തിന് നാട്ടുകാര്‍ ജനപ്രതിനിധികളോട് പരാതിപ്പെട്ട് മടുത്തു. കാട്ടാക്കട നിയോജകമണ്ഡലത്തിലെ തൂങ്ങാംപാറ-അമ്പലത്തിന്‍കാല, ആലംകോട് -കീഴാറൂര്‍ റോഡുകളും തകര്‍ന്നുകിടക്കുകയാണ്. ഇവിടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് പണം അനുവദിച്ചെങ്കിലും റോഡ് നവീകരണം നടത്തിയില്ല. നെടുമങ്ങാടുനിന്ന് നെയ്യാര്‍ഡാം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കള്ളിക്കാട്-കുറ്റിച്ചല്‍ റോഡി‍​െൻറ ശോച്യാവസ്ഥകാരണം കോട്ടൂര്‍ വഴി ചുറ്റിയാണ് യാത്ര. കള്ളിക്കാട് നിന്നും പരുത്തിപ്പള്ളി ഭാഗത്തേയക്ക് പല ഓട്ടോകളും സവാരി പോകുന്നത് നിര്‍ത്തിെവച്ചിരിക്കുകയാണ്. 20180526_180638_resized.jpg 20180526_180353_resized.jpg തകര്‍ന്നുതരിപ്പണമായ കള്ളിക്കാട്-കുറ്റിച്ചല്‍ റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.