തിരുവനന്തപുരം: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ തിങ്കളാഴ്ച ഒ.പി പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന് മാനേജ്മെൻറുകള്‍. നഴ്സുമാരുടെ സമരത്തിെൻറ ഭാഗമായി കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയെന്നാരോപിച്ചാണ് സ്വകാര്യ ആശുപത്രി ഏകോപനസമിതിയുടെ തീരുമാനം. അത്യാഹിത സേവനങ്ങളും കിടത്തിചികിത്സയും ശസ്ത്രക്രിയയും മുടങ്ങില്ല. ആശുപത്രികളില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുക, രോഗികളുടെ ജീവന്‍ പന്താടരുത് എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രതിഷേധമെന്ന് ഏകോപനസമിതി ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡപിള്ള, കണ്‍വീനര്‍ ഡോ. അലക്‌സ് ഫ്രാങ്ക്ളിൻ എന്നിവര്‍ അറിയിച്ചു. കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ നടത്തിയ മിന്നല്‍പണിമുടക്കും തുടര്‍ന്നുണ്ടായ അതിക്രമങ്ങളും രോഗികളെ വലച്ചും അത്യാസന്ന നിലയിലായിരുന്ന രോഗികളുടെ ജീവനുതന്നെ ആപത്തുണ്ടാക്കുന്നതായിരുന്നു. പലരെയും അടിയന്തരമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യവും ഉണ്ടായി. ഇതിനുപോലും പലരും തടസ്സംനിന്നു. ഇത് രോഗികള്‍ക്കും ആശുപത്രിക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിെച്ചന്നും അവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.